Wednesday, December 14, 2011
ഫേസ്ബുക്കില് പുതുതായി എത്തുന്ന
എല്ലാവരുടെയും ആഗ്രഹം, നാലാള്
അറിയുന്ന
ബുക്കനോ ബുക്കിയോ ആവുക
എന്നാണല്ലോ.
ഇഷ്ടം പോലെ ഫ്രണ്ട്സും കമന്റുമായി ചിലര്
വിലസുന്നതു കാണുമ്പോള്,
അതുപോലെയൊക്കെ ആകണമെന്ന്
ആരാ ആശിയ്ക്കാത്തത്? എന്നാല്
കളത്തിലിറങ്ങുമ്പോഴാണ്
കാര്യങ്ങള്... ഉദ്ദേശിച്ചത്ര
എളുപ്പമല്ലെന്നു മനസ്സിലാകുന്നത്.
എത്രയൊ...ക്കെ ചിന്തിച്ചുമിനുക്കി നല്ല
നല്ല സ്റ്റാറ്റസ്
ഇട്ടാലും ആരും തിരിഞ്ഞു
നോക്കില്ല.
ആരുടെയെങ്കിലുമൊക്കെ സ്റ്റാറ്റസുകളില്
കമന്റിട്ടാലോ ഒരു ലൈക്കു
പോലും കിട്ടുകയുമില്ല.
ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന
പുതു ബുക്കന്/
ബുക്കിമാര്ക്കായി ഇതാ ഒരു
സൌജന്യ ഗൈഡ്.
1. “ഫസ്റ്റ് ഇമ്പ്രെഷന് ഈസ്
ബെസ്റ്റ് ഇമ്പ്രഷന്“
എന്നാണല്ലോ. നിങ്ങള് ഒരു
“ഫീമെയില്“ ആണെങ്കില്
ഭാഗ്യവതി,
പകുതി അധ്വാനം കുറഞ്ഞു. കാണാന്
മോശമല്ലാത്ത ഒരു ഫോട്ടോ,
“ഫോട്ടോഷോപ്പി“ലെ “Hue/
Saturation“ സെറ്റിംഗ് അഡ്ജസ്റ്റ്
ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്
ചിത്രമായി ഇടുക.
ഇനി സ്വന്തം ചിത്രം ഇടാന്
മടി ആണെങ്കില്
ഏതെങ്കിലും നടിയുടെ പടം,
പുഷ്പങ്ങള്, മെഴുകുതിരി, മത്തങ്ങ
ഇതൊക്കെ ഇട്ടാലും മതി.
അതുപോലെ സ്വന്തം പേരിനൊപ്പം നായര്,
മേനോന്, നമ്പ്യാര്, നമ്പൂതിരി,
പിഷാരടി, വാര്യര് അങ്ങനെയുള്ള
ഏതെങ്കിലും ഒരു വാല്
കൂടി ചേര്ക്കുന്നത് മൈലേജ് കൂട്ടും.
എന്തായാലും പേരിന് ഒരു
ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.
2. നിങ്ങള് പുരുഷനാണെങ്കില്
കുറെ കഷ്ടപ്പെടേണ്ടി വരും.
സ്വന്തം ഫോട്ടോ വെച്ചുള്ള
കളിയ്ക്ക് വലിയ
ഗ്യാരണ്ടിയൊന്നുമില്ല. അത്ര
തന്റേടം ഉണ്ടെങ്കില് ശ്രമിച്ചു
നോക്കാമെന്നു മാത്രം.
പിന്നെ മേല്പറഞ്ഞ ഒരു വാല്
കൂടി ഫിറ്റു ചെയ്താല് നന്ന്. ഒരു
വെറൈറ്റിയ്ക്ക് വേണമെങ്കില്
ജാതിവാല്
ആദ്യം ചേര്ക്കാവുന്നതാണ്.
ഉദാഹരണം നായര് ബിജു,
നമ്പൂതിരി ബിജു, നമ്പ്യാര് ബിജു
എന്ന പോലെ.
ഫീമെയിലുകള്ക്കും ഈ വിദ്യ
പയറ്റാം. പെട്ടെന്ന്
ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്
അല്പം “കൂടിയ“ ഇനമാണെന്ന്
മറ്റുള്ളവരെ അറിയിയ്ക്കാനുള്ള
എളുപ്പവിദ്യയാണിത്. )
3. ഇനി വേണ്ടത് കൂലങ്കഷമായ
പരിസരനിരീക്ഷണമാണ്. നിലവില്
ആരൊക്കെയാണ്
തിളങ്ങി നില്ക്കുന്നതെന്ന്
കണ്ടുപിടിയ്ക്കുക.
അടുത്തപടി അവരുടെ സ്റ്റാറ്റസുകളില്
കമന്റെഴുതല്.
ഇവിടെയും ഫിമെയിലുകള് പെട്ടെന്ന്
ശ്രദ്ധിയ്ക്കപെടുമെന്ന്
മനസ്സിലാക്കുക.
അല്പം പഞ്ചാരയും പൈങ്കിളിയും കലര്ത്തി വേണം കമന്റെഴുത്ത്.
എന്നാല് പുരുഷഗണത്തിന് അത്ര
ഈസിയല്ല കാര്യങ്ങള്. സ്റ്റാറ്റസ്
ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്
മറക്കാതിരിയ്ക്കുക. ആള് എന്തു
പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്
കമന്റെഴുതണം. അങ്ങനെ പലതവണ
ആകുമ്പോള് അയാള്
നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും.
ഒപ്പം അവിടെ കമന്റുന്ന
മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.
4. ഫീമെയിലുകള്
ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്
(മുഖശ്രീ ഉണ്ടെങ്കില് മാത്രം) --
പാറപ്പുറത്ത് നില്ക്കുന്നത്,
മരക്കൊമ്പില് ഇരിയ്ക്കുന്നത്,
സോഫയില് കിടക്കുന്നത്,
പല്ലുകാട്ടിച്ചിരിയ്ക്കുന്നത്
ക്ലോസപ്പില്, അങ്ങനെ പല
പോസിലുള്ളത് പോസ്റ്റണം.
ആണുങ്ങള്ക്കും ആകാം,
പക്ഷെ റിസള്ട്ടിനു
ഗ്യാരണ്ടിയൊന്നുമില്ല.
5. ഇങ്ങനെ ഒരു
മാസമെങ്കിലും മുന്നോട്ടുപോയാല്
നിങ്ങള്
അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകും.
ഇനി സ്വന്തം സ്റ്റാറ്റസെഴുത്തിലേയ്ക്ക്
കടക്കാം. ഇംഗ്ലീഷിലാണെങ്കില്
നെറ്റില് തപ്പിയാല് നല്ല
വാചകങ്ങള് കിട്ടും.
ശ്രദ്ധിയ്ക്കേണ്ടകാര്യം,
നമുക്കോ വായിയ്ക്കുന്നവര്ക്കോ തീരെ മനസ്സിലാകാത്തത്
വേണം തിരഞ്ഞെടുക്കാന്
എന്നതാണ്.
ധൈര്യമായി പോസ്റ്റുക.
അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു
മതിപ്പുണ്ടാകും. മലയാളമാണെങ്കില്
വാരികകളില് നോക്കി നല്ല
വാചകങ്ങള് എടുക്കുക.
ഇവിടെയും പുരുഷന്മാര്
അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു
നോക്കൂ.
6. അല്പം “ലോ ഫ്ലോറാ“കാന്
തയ്യാറുണ്ടെങ്കില് വളരെ പെട്ടെന്ന്
ശ്രദ്ധിയ്ക്കപ്പെടാം. ഫീമെയിത്സ്
അവരുടെ കുടുംബ-സ്വകാര്യ
വിഷയങ്ങള് ഒന്നു സ്റ്റാറ്റസിട്ടു
നോക്കൂ.. ബന്ദിനു കല്ലേറു
വരുന്നപോലെ കമന്റുകള് പറന്നു
വരുന്നതു കാണാം.
ഓരോ കമന്റിനും റിപ്ലൈ ഇടണം.
ഒന്നും കിട്ടിയില്ലെങ്കില്
“ഹി ഹി ഹി.., :-)))“ എന്നിവ
ആവശ്യം പോലെ ഉപയോഗിയ്ക്കുക.
കമന്റെഴുതുന്നവന്
അല്പം ഇക്കിളിയുണ്ടാക്കുന്ന
റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല് അവന്
ഒറ്റയ്ക്ക്
സെഞ്ച്വറി കടത്തിത്തരും.
എന്തായാലും ശരാശരി നൂറു കമന്റ്
കിട്ടിയാല് നിങ്ങള്
സ്റ്റാറായി എന്നര്ത്ഥം. പുരുഷന്മാര്
ഈ വിദ്യ പ്രയോഗിച്ചാല് അത്ര
ഫലിയ്ക്കില്ല. അവര് ചെയ്യേണ്ടത്,
രാഷ്ട്രീയം, മതം, സഹ ബുക്കന്/
ബുക്കികളെ പറ്റി എന്തെങ്കിലും ഗോസിപ്പ്
ഈ വിഷയങ്ങളില്
ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക
എന്നതാണ്. എതിര് കക്ഷിക്കാര്
ആരെങ്കിലും ചൂണ്ടയില്
കൊത്തിയാല്
പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക.
ഒപ്പം ഫേസ്ബുക്കിന്റെ പുതിയ
ഫീച്ചറായ “Mentioning"
ഉപയോഗിച്ച്
കുറേപ്പേരെ ഇതിലേയ്ക്ക്
വലിച്ചിടുകയും വേണം.
സംഗതി എല്ലാം ഒത്തുവന്നാല് നൂറു
കമന്റ് ഉറപ്പ്.
7. അല്പം സാഹിത്യ “വാസന” ഉള്ള
കൂട്ടത്തിലാണെങ്കില് നോട്ടെഴുത്ത്
ആരംഭിയ്ക്കാനുള്ള സമയമാണിത്.
ഫീമെയില് ആണെങ്കില് വായില്
തോന്നുന്നത്
എന്തെങ്കിലുമൊക്കെ എഴുതിവിടുക.
“നീ, ഞാന്, പ്രണയം, മഴ ”
എന്നീ വാക്കുകള്
ആവശ്യം പോലെ വാരിയിട്ടേക്കണം.
നോട്ടില് ആരെയും ടാഗ് ചെയ്യേണ്ട
കാര്യമൊന്നുമില്ല. കൂഴച്ചക്കയില്
ഈച്ചയാര്ക്കുന്നതു
പോലെ ആളുകൂടും. പുരുഷന്മാര്ക്ക്
ഇവിടെയും കാര്യങ്ങള്
അല്പം വിഷമമാണ്.
എങ്കിലും പറ്റുന്നതു
പോലെ ശ്രമിയ്ക്കുക. പ്രണയം,
അല്പം സെക്സ്,
ദ്വയാര്ത്ഥപ്രയോഗങ്ങള്
ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്.
ഒരു അന്പത് പേരെയെങ്കിലും ടാഗ്
ചെയ്യുക. കുറച്ച് പേര്ക്ക്
മെസേജയയ്ക്കുക, വേണ്ടി വന്നാല്
അല്പം ഭീഷണിയുമാകാം “ഞാന്
തന്റെ എല്ലാ പോസ്റ്റിലും കമന്റുന്നതല്ലേ,
പിന്നെന്താ എന്റെ പോസ്റ്റില്
കമന്റാത്തത്” എന്ന മോഡലില്. ഒരു
വിധപ്പെട്ടവനൊക്കെ വന്നിട്ട്
“ഉഗ്രന്, സൂപ്പര്, കിടിലന്”
എന്നൊക്കെ പറഞ്ഞിട്ടു പോകും.
8.
ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ
നേട്ടമില്ലാത്ത പുരുഷപ്രജകള്ക്ക്
(സ്ത്രീകള്
ആള്റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും)
അവസാനത്തെ ഒരടവുണ്ട്.
ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്
ഐഡികള് ഉണ്ടാക്കുക.
മാറി മാറി ലോഗിന്
ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്
ഉപയോഗിച്ചോ “അവരെ“ക്കൊണ്ട്
സ്വന്തം സ്റ്റാറ്റസില്
കമന്റിപ്പിയ്ക്കുക. ഫീമെയില്
ഐഡിയും നമ്മളുമായി ഒരു പഞ്ചാര-
സല്ലാപ രീതിയില്
വേണം സംഗതി പുരോഗമിയ്ക്കേണ്ടത്.
അപ്പോള് പെണ്ണിന്റെ കമന്റ്
കണ്ട് കുറേപ്പേര് എത്തും.
അവര്ക്കും അല്പം പഞ്ചാര
വിതറുക. അന്പത്
കമന്റെങ്കിലും ഷുവര്.
ഇനിയും രക്ഷയില്ലെങ്കില്
അക്കൌണ്ട് ഡീആക്ടിവേറ്റ്
ചെയ്ത് തൂമ്പയെടുത്ത് പറമ്പില്
കിളയ്ക്കുക. ഫേസ്ബുക്ക്
കുടുംബംകലക്കിയാണെന്ന്
നാലുപേരോട് പറയുക. നിങ്ങള്
സ്റ്റാറായി എന്നു തോന്നിയാല്
പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്
കൂടി പറയട്ടെ: സ്വന്തം പോസ്റ്റില്
പോലും കാര്യമായി കമന്റെഴുതരുത്.
പെണ്മണികള്ക്കുമാത്രം റിപ്ലൈ കമന്റാം.
മറ്റുള്ളവരുടെ പോസ്റ്റില്
പോകുകയേ ചെയ്യരുത്,
ഫീമെയിത്സിന്റേതൊഴിച്ച്.
ആരോടെങ്കിലും “ഹായ്”
പറഞ്ഞിട്ട് തിരിച്ചു
പറഞ്ഞില്ലെങ്കില്
ഭൂകമ്പം ഉണ്ടാക്കുക.
അവരറിയട്ടെ നമ്മുടെ വെയിറ്റ്.
പെണ്ണാണെന്ന്
ഉറപ്പുണ്ടെങ്കിലേ ചാറ്റാന്
നില്ക്കാവൂ. പലരോടു ചാറ്റുമ്പോള്
വിന്ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം
Sunday, December 11, 2011
Sunday, August 14, 2011
സ്വതന്ത്രദിനത്തില് നാമറിയാന്
സ്വാതന്ത്ര്യത്തിന്റെ 64
വര്ഷങ്ങള് നമുക്ക്
മുന്നിലൂടെ കടന്നുപോയി.
ന്നം എന്ത്
ഉണ്ടാക്കി സ്വാതന്ത്രം നേടിയിട്ട്
ഇത്രവര്ഷമായിട്. ഉത്തരേന്ത്യന്
സംസ്ഥാനങ്ങളില് ഈ കഴിഞ്ഞ
അഞ്ചര പതിറ്റാണ്ടില് എന്ത്
മാറ്റമാണ് നമുക്ക് ദര്ശിക്കാന്
കഴിയുന്നത്.. ഇന്നും വിദ്യയും,
വെള്ളവും, വെളിച്ചവും ഒരു
നേരത്തെ ആഹാരവും എത്താത്ത
എത്രയോ ഉള്നാടന് ഗ്രാമങ്ങള്...
സ്വാതന്ത്ര്യം, വര്ത്തമാന
പ്രധാനമന്ത്രി, എന്തിനു
ഗാന്ധിജി ആരെന്നു
പോലും അറിയാത്ത നിരക്ഷരരായ
ജനത.... ഒരു നേരത്തെ ആഹാരത്തിന്
വേണ്ടി മാത്രം ആഹ്ലാദത്തോടെ തിരഞ്ഞെടുപ്പില്
അറിയാതെ ഭാഗമാകുന്ന ഒരു ജനത...
എവിടെയാണ് ആരില് നിന്നാണ്
ഇവര്ക്ക്
സ്വാതന്ത്യം ലഭിച്ചത്....
മതേതരത്വം സ്വപ്നം കണ്ട മത
ഭ്രാന്തനാല് വെടിയേറ്റ് വീണ
മഹാത്മജി കണ്ട മതേതര
ഭാരതം എന്ന ആ
സ്വപ്നം ഇന്നെവിടെ... ആ
മഹാനുഭാവന് പിറന്ന
ഗുജറാത്തിന്റെ മണ്ണില് ഇന്ന്
ഗാന്ധിസത്തിന്റെ പ്രസക്തി എന്ത്...
സ്വതന്ത്ര ഭാരത്തിന്റെ മഹത്തായ
ചരിത്രം പേറുന്ന ഇന്ത്യന് നാഷണല്
കോണ്ഗ്രസ് എന്ന
പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ
എന്ത്... സ്പെക്ട്രവും,
കുംഭാകൊണങ്ങളും അടിയാളന്റെ സ്വപ്നങ്ങള്ക്ക്
കൈവിലങ്ങവുമ്പോള്
രാജ്യം വറുതിയുടെ വരള്ച്ചയുടെ വേനലില്
വെന്തുരുകുമ്പോള് ക്രികറ്റ്
കളി കാണാന് പോയ ഭരണതികാരി...
റോമ നഗരം കത്തിയെരിയുമ്പോള്
വീണ വായിച്ച
നിരോ ചക്രവര്ത്തിയെ നമുക്ക്
വീണ്ടും കാണിച്ചു തന്നു...
എവിടെയാണ് പിഴച്ചത്...
സ്വാതന്ത്യത്തിന്റെ അഞ്ചര
പതിറ്റാണ്ട് പിന്നിടുന്ന ഈ
വേളയില് ഞാനും അടങ്ങുന്ന
യുവതയുടെ മനസ്സില്
ഉരുത്തിരിയുന്ന ചോദ്യങ്ങള്...
ഉത്തരം പറയാനും നാം തന്നെ ബാധ്യസ്തര്...
വര്ഷങ്ങള് നമുക്ക്
മുന്നിലൂടെ കടന്നുപോയി.
ന്നം എന്ത്
ഉണ്ടാക്കി സ്വാതന്ത്രം നേടിയിട്ട്
ഇത്രവര്ഷമായിട്. ഉത്തരേന്ത്യന്
സംസ്ഥാനങ്ങളില് ഈ കഴിഞ്ഞ
അഞ്ചര പതിറ്റാണ്ടില് എന്ത്
മാറ്റമാണ് നമുക്ക് ദര്ശിക്കാന്
കഴിയുന്നത്.. ഇന്നും വിദ്യയും,
വെള്ളവും, വെളിച്ചവും ഒരു
നേരത്തെ ആഹാരവും എത്താത്ത
എത്രയോ ഉള്നാടന് ഗ്രാമങ്ങള്...
സ്വാതന്ത്ര്യം, വര്ത്തമാന
പ്രധാനമന്ത്രി, എന്തിനു
ഗാന്ധിജി ആരെന്നു
പോലും അറിയാത്ത നിരക്ഷരരായ
ജനത.... ഒരു നേരത്തെ ആഹാരത്തിന്
വേണ്ടി മാത്രം ആഹ്ലാദത്തോടെ തിരഞ്ഞെടുപ്പില്
അറിയാതെ ഭാഗമാകുന്ന ഒരു ജനത...
എവിടെയാണ് ആരില് നിന്നാണ്
ഇവര്ക്ക്
സ്വാതന്ത്യം ലഭിച്ചത്....
മതേതരത്വം സ്വപ്നം കണ്ട മത
ഭ്രാന്തനാല് വെടിയേറ്റ് വീണ
മഹാത്മജി കണ്ട മതേതര
ഭാരതം എന്ന ആ
സ്വപ്നം ഇന്നെവിടെ... ആ
മഹാനുഭാവന് പിറന്ന
ഗുജറാത്തിന്റെ മണ്ണില് ഇന്ന്
ഗാന്ധിസത്തിന്റെ പ്രസക്തി എന്ത്...
സ്വതന്ത്ര ഭാരത്തിന്റെ മഹത്തായ
ചരിത്രം പേറുന്ന ഇന്ത്യന് നാഷണല്
കോണ്ഗ്രസ് എന്ന
പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ
എന്ത്... സ്പെക്ട്രവും,
കുംഭാകൊണങ്ങളും അടിയാളന്റെ സ്വപ്നങ്ങള്ക്ക്
കൈവിലങ്ങവുമ്പോള്
രാജ്യം വറുതിയുടെ വരള്ച്ചയുടെ വേനലില്
വെന്തുരുകുമ്പോള് ക്രികറ്റ്
കളി കാണാന് പോയ ഭരണതികാരി...
റോമ നഗരം കത്തിയെരിയുമ്പോള്
വീണ വായിച്ച
നിരോ ചക്രവര്ത്തിയെ നമുക്ക്
വീണ്ടും കാണിച്ചു തന്നു...
എവിടെയാണ് പിഴച്ചത്...
സ്വാതന്ത്യത്തിന്റെ അഞ്ചര
പതിറ്റാണ്ട് പിന്നിടുന്ന ഈ
വേളയില് ഞാനും അടങ്ങുന്ന
യുവതയുടെ മനസ്സില്
ഉരുത്തിരിയുന്ന ചോദ്യങ്ങള്...
ഉത്തരം പറയാനും നാം തന്നെ ബാധ്യസ്തര്...
Friday, August 12, 2011
സ്വാര്ഥരാവുക -pma gafoor
അതെ, സ്വാര്ഥരാവുക.
സ്വാര്ഥരാകാന്
പാടില്ലാത്തവരാണ് നാം.
വ്യക്തിപരമായ ഇഷ്ടങ്ങളില്
ഒട്ടും സ്വാര്ഥതയില്ലാതെ ജീവിക്കാനാണ്
നമുക്കുള്ള നിര്ദേശം. പക്ഷേ,
നാം കടുത്ത സ്വാര്ഥരാകേണ്ട ഒരു
വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്;
അത് നമ്മുടെ പരലോകമാണ്.
പരലോകത്തിന്റെ കാര്യത്തില്
എത്ര സ്വാര്ഥമാകാന്
സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ
പോരും.
വ്യക്തിപരമായ
ഇഷ്ടങ്ങളിലും നിലപാടിലും ഏറ്റവും
കര്ക്കശമായ സമീപനം പുലര്ത്താന്
സാധിക്കേണ്ടതും പരലോകത്തിന്റെ
കാര്യത്തിലായിരിക്കണം.ഭൗതിക
കാര്യങ്ങളില് എത്ര
തന്നെ വിട്ടുവീഴ്ചയും മറ്റുള്ളവര്ക്കുള്ള
പരിഗണനയുംനല്കാന്
സാധിച്ചാലും പരലോകത്തിലേക്കുള്ള
വിഷയങ്ങളില്
അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്.
തനിച്ചിരുന്ന് കരയുന്ന ആഇശ
(റ)യോട് തിരുനബി(സ)
കാരണമന്വേഷിച്ചപ്പോള് അവര്
പറഞ്ഞു :
``നരകത്തെക്കുറിച്ചോര്ത്ത്
കരഞ്ഞതാണ്റസൂലേ;
അന്ത്യനാളില് അങ്ങ്
അങ്ങയുടെ കുടുംബത്തെ ഓര്ക്കുമോ?''
ഈമാന് സ്വാധീനിക്കുമ്പോള്
മനസ്സില് നിന്നുയരുന്ന
ചോദ്യമാണിത്.
തിരുനബി(സ)യുടെ മറുപടി പക്ഷേ,
ആഇശാബീവിക്ക് ഒട്ടും പ്രതീക്ഷ
നല്കുന്നതായിരുന്നില്ല. ``ആഇശാ,
മൂന്ന് സന്ദര്ഭങ്ങളില്
ഒരാളും മറ്റൊരാളെ ഓര്ക്കില്ല.
നന്മതിന്മകള് തൂക്കുന്ന
തുലാസിനടുത്ത് വെച്ച് -
തന്റെ തുലാസ്
ഭാരം കുറയുമോ കൂടുമോ എന്ന
ഭയമായിരിക്കും ഓരോരുത്തര്ക്കും.
കര്മപുസ്തകങ്ങള്
കൊണ്ടുവരുമ്പോള് -
വലതുകൈയിലാണോ ഇടതുകൈയിലാണോ
പിന്നിലൂടെയാണോഅത്
നല്കപ്പെടുക എന്നറിയുന്നതു വരെ.
നരകത്തിന്
അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്
-അത്മുറിച്ചുകടക്കുന്നതു
വരെ.'' (അബൂദാവൂദ് 4755)
പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും
തകിടംമറിയുന്ന അന്ത്യനാളില്
ബന്ധങ്ങളുടെ ശക്തമായ
ചരടുകളും തകര്ന്നുപോകുന്നു.
കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര
ബാധിക്കുന്ന, ഭാരമേറിയ ആ
ദിനത്തില് (അദ്ദഹ്ര് 27, മുസ്സമ്മില്
17)
ഓരോരുത്തര്ക്കും അവരുടെ കര്മങ്ങള്
മാത്രംതുണയ്ക്കെത്തുന്നു.
ഇഷ്ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം
തട്ടിത്തെറിപ്പിച്ച്
സ്വന്തംനേട്ടത്തിന്ന്
മാത്രമായി ഓടിപ്പായുന്ന ആ
ദിനം ഓര്ക്കും തോറും ഹൃദയത്തില്
ഭയത്തിന്റെ തീനാളങ്ങള്
പടര്ന്നുകയറുന്നു!
നാം ഓരോരുത്തരും ഏറ്റവും സ്വാര്ഥരാകുന്ന
നിമിഷമാണ്വിചാരണയുടെ നിമിഷം.
വെയിലുകൊണ്ടും വിയര്പ്പൊഴുക്കിയും നാം
വളര്ത്തിയെടുത്ത
മക്കളോകുടുംബമോ നമ്മെ
തിരിഞ്ഞുനോക്കുന്നില്ല.
നമുക്കുംആരെയും വേണ്ട.
ആര്ക്കും ആരെയും ആവശ്യമില്ല.
ശരി. അന്നു നമ്മള്
സ്വാര്ഥരായിപ്പോകും. എങ്കില്
ആ ദിവസത്തിനു
വേണ്ടി ഇന്നും നമ്മള്
സ്വാര്ഥരായേ പറ്റൂ.
മാരകരോഗം ബാധിച്ച്
ഗള്ഫില് നിന്ന് മടങ്ങിയെത്തിയ
ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ
കണ്ണുകളോടെ കൈ മലര്ത്തി അയാള്
പറഞ്ഞതിങ്ങനെയായിരുന്നു:
``കുറെനല്ല കാര്യങ്ങള്
ചെയ്യാമായിരുന്നു. ചെയ്തില്ല.
മക്കളെന്നും കുടുംബമെന്നും പറഞ്ഞ്
പണമുണ്ടാക്കാന് തിരിഞ്ഞു.
ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്
എന്റെ സമയവുമിതാ തീര്ന്നു...''
അലസജീവിതം നയിക്കുന്നവര്ക്കുള്ള
താക്കീതാണിത്.ഏറെ ഗൗരവമുള്ള
കാര്യങ്ങളില് നിന്ന്
അകറ്റിനിര്ത്തി കൊച്ചു
കാര്യങ്ങളിലേക്ക്
മനസ്സിനെവ്യാപിപ്പിക്കുന്നത്
പിശാചിന്റെ സൂത്രമാണ്. പക്ഷേ,
നമ്മുടെ കാര്യത്തില് കൂടുതല്
വിജയിക്കുന്നത് പിശാചാണ്.
ഉമര് (റ) മരണപ്പെട്ടപ്പോള്
മുആവിയ(റ)
പറഞ്ഞതിങ്ങനെയായിരുന്നു:
``അബൂബക്ര്
ദുനിയാവിനെആഗ്രഹിച്ചില്ല.
ദുന്യാവ്
അബൂബകറിനെയും ആഗ്രഹിച്ചില്ല.
ഉമറിന്റെമുമ്പില് ദുന്യാവ്
കുന്നുകൂടിയെങ്കിലും ഉമര്
തിരിഞ്ഞുനോക്കിയില്ല. നമ്മളോ,
അകവും പുറവും ദുന്യാവില്
മുങ്ങിയിരിക്കുകയാണ്.''
നമ്മുടെ കാലത്ത് കൂടുതല്
ശരിയായ സത്യമാണിത്.
പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും
കീഴടക്കിയിട്ടില്ല.ആ
വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട
വിധംസ്വാധീനിച്ചിട്ടില്ല.
അതിന്റെ പോരായ്മകള്
അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്.
ഉമര് (റ) അസാധാരണ
മാതൃകയാണ്.
പരലോകബോധം ഹൃദയത്തിലുള്ച്ചേര്ന്നതിന്റെ
സാക്ഷ്യമായിരുന്നുആ ജീവിതം.
``നിന്റെ നാഥന്റെ ശിക്ഷ
സംഭവിക്കുക തന്നെ ചെയ്യും. അതു
തടയാന് ആര്ക്കും സാധ്യമല്ല''
എന്ന ഖുര്ആന്
വചനം ആദ്യമായി കേട്ട ഉമര്,
തലചുറ്റി വീണു. മൂന്ന്
ആഴ്ചയോളം പനിച്ചുകിടുന്നു.
അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ
ചുണ്ടില്ഈ ഖുര്ആന്
വചനമായിരുന്നു.
പ്രാര്ഥനാസമയത്ത്
കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു
.ആ മുഖത്ത് കണ്ണീരൊഴുകിയ
പാടുകളുണ്ടായിരുന്നുവത്രെ.
പരലോകം എത്രയാണോ മനസ്സില്
വേരുപിടിക്കേണ്ടത്,
അത്രയുംവേരുപിടിച്ചത്
ഇഹലോകമായിരിക്കുന്നു.
സുഖങ്ങള്മതിവരാത്ത
മനസ്സും ആര്ത്തിയൊടുങ്ങാത്ത
ജീവിതവും പൂതി തീരാത്ത
പണമോഹവും ആത്മാര്ഥത
നഷ്ടപ്പെട്ട്
കര്മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന
മതപ്രവര്ത്തനങ്ങളും സംഭവിക്കുന്നത്
അതുകൊണ്ടാണ്.
അല്ലാഹുവിനെക്കുറിച്ചോര്ക്കുമ്പോള്
ഭയംകവിയുന്ന
ഹൃദയവും പരലോകത്തെപ്പറ്റി ഓര്ക്കുമ്പോള്
വിതുമ്പുന്ന
മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.
സ്വാര്ഥരാകാന്
പാടില്ലാത്തവരാണ് നാം.
വ്യക്തിപരമായ ഇഷ്ടങ്ങളില്
ഒട്ടും സ്വാര്ഥതയില്ലാതെ ജീവിക്കാനാണ്
നമുക്കുള്ള നിര്ദേശം. പക്ഷേ,
നാം കടുത്ത സ്വാര്ഥരാകേണ്ട ഒരു
വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്;
അത് നമ്മുടെ പരലോകമാണ്.
പരലോകത്തിന്റെ കാര്യത്തില്
എത്ര സ്വാര്ഥമാകാന്
സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ
പോരും.
വ്യക്തിപരമായ
ഇഷ്ടങ്ങളിലും നിലപാടിലും ഏറ്റവും
കര്ക്കശമായ സമീപനം പുലര്ത്താന്
സാധിക്കേണ്ടതും പരലോകത്തിന്റെ
കാര്യത്തിലായിരിക്കണം.ഭൗതിക
കാര്യങ്ങളില് എത്ര
തന്നെ വിട്ടുവീഴ്ചയും മറ്റുള്ളവര്ക്കുള്ള
പരിഗണനയുംനല്കാന്
സാധിച്ചാലും പരലോകത്തിലേക്കുള്ള
വിഷയങ്ങളില്
അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്.
തനിച്ചിരുന്ന് കരയുന്ന ആഇശ
(റ)യോട് തിരുനബി(സ)
കാരണമന്വേഷിച്ചപ്പോള് അവര്
പറഞ്ഞു :
``നരകത്തെക്കുറിച്ചോര്ത്ത്
കരഞ്ഞതാണ്റസൂലേ;
അന്ത്യനാളില് അങ്ങ്
അങ്ങയുടെ കുടുംബത്തെ ഓര്ക്കുമോ?''
ഈമാന് സ്വാധീനിക്കുമ്പോള്
മനസ്സില് നിന്നുയരുന്ന
ചോദ്യമാണിത്.
തിരുനബി(സ)യുടെ മറുപടി പക്ഷേ,
ആഇശാബീവിക്ക് ഒട്ടും പ്രതീക്ഷ
നല്കുന്നതായിരുന്നില്ല. ``ആഇശാ,
മൂന്ന് സന്ദര്ഭങ്ങളില്
ഒരാളും മറ്റൊരാളെ ഓര്ക്കില്ല.
നന്മതിന്മകള് തൂക്കുന്ന
തുലാസിനടുത്ത് വെച്ച് -
തന്റെ തുലാസ്
ഭാരം കുറയുമോ കൂടുമോ എന്ന
ഭയമായിരിക്കും ഓരോരുത്തര്ക്കും.
കര്മപുസ്തകങ്ങള്
കൊണ്ടുവരുമ്പോള് -
വലതുകൈയിലാണോ ഇടതുകൈയിലാണോ
പിന്നിലൂടെയാണോഅത്
നല്കപ്പെടുക എന്നറിയുന്നതു വരെ.
നരകത്തിന്
അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്
-അത്മുറിച്ചുകടക്കുന്നതു
വരെ.'' (അബൂദാവൂദ് 4755)
പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും
തകിടംമറിയുന്ന അന്ത്യനാളില്
ബന്ധങ്ങളുടെ ശക്തമായ
ചരടുകളും തകര്ന്നുപോകുന്നു.
കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര
ബാധിക്കുന്ന, ഭാരമേറിയ ആ
ദിനത്തില് (അദ്ദഹ്ര് 27, മുസ്സമ്മില്
17)
ഓരോരുത്തര്ക്കും അവരുടെ കര്മങ്ങള്
മാത്രംതുണയ്ക്കെത്തുന്നു.
ഇഷ്ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം
തട്ടിത്തെറിപ്പിച്ച്
സ്വന്തംനേട്ടത്തിന്ന്
മാത്രമായി ഓടിപ്പായുന്ന ആ
ദിനം ഓര്ക്കും തോറും ഹൃദയത്തില്
ഭയത്തിന്റെ തീനാളങ്ങള്
പടര്ന്നുകയറുന്നു!
നാം ഓരോരുത്തരും ഏറ്റവും സ്വാര്ഥരാകുന്ന
നിമിഷമാണ്വിചാരണയുടെ നിമിഷം.
വെയിലുകൊണ്ടും വിയര്പ്പൊഴുക്കിയും നാം
വളര്ത്തിയെടുത്ത
മക്കളോകുടുംബമോ നമ്മെ
തിരിഞ്ഞുനോക്കുന്നില്ല.
നമുക്കുംആരെയും വേണ്ട.
ആര്ക്കും ആരെയും ആവശ്യമില്ല.
ശരി. അന്നു നമ്മള്
സ്വാര്ഥരായിപ്പോകും. എങ്കില്
ആ ദിവസത്തിനു
വേണ്ടി ഇന്നും നമ്മള്
സ്വാര്ഥരായേ പറ്റൂ.
മാരകരോഗം ബാധിച്ച്
ഗള്ഫില് നിന്ന് മടങ്ങിയെത്തിയ
ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ
കണ്ണുകളോടെ കൈ മലര്ത്തി അയാള്
പറഞ്ഞതിങ്ങനെയായിരുന്നു:
``കുറെനല്ല കാര്യങ്ങള്
ചെയ്യാമായിരുന്നു. ചെയ്തില്ല.
മക്കളെന്നും കുടുംബമെന്നും പറഞ്ഞ്
പണമുണ്ടാക്കാന് തിരിഞ്ഞു.
ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്
എന്റെ സമയവുമിതാ തീര്ന്നു...''
അലസജീവിതം നയിക്കുന്നവര്ക്കുള്ള
താക്കീതാണിത്.ഏറെ ഗൗരവമുള്ള
കാര്യങ്ങളില് നിന്ന്
അകറ്റിനിര്ത്തി കൊച്ചു
കാര്യങ്ങളിലേക്ക്
മനസ്സിനെവ്യാപിപ്പിക്കുന്നത്
പിശാചിന്റെ സൂത്രമാണ്. പക്ഷേ,
നമ്മുടെ കാര്യത്തില് കൂടുതല്
വിജയിക്കുന്നത് പിശാചാണ്.
ഉമര് (റ) മരണപ്പെട്ടപ്പോള്
മുആവിയ(റ)
പറഞ്ഞതിങ്ങനെയായിരുന്നു:
``അബൂബക്ര്
ദുനിയാവിനെആഗ്രഹിച്ചില്ല.
ദുന്യാവ്
അബൂബകറിനെയും ആഗ്രഹിച്ചില്ല.
ഉമറിന്റെമുമ്പില് ദുന്യാവ്
കുന്നുകൂടിയെങ്കിലും ഉമര്
തിരിഞ്ഞുനോക്കിയില്ല. നമ്മളോ,
അകവും പുറവും ദുന്യാവില്
മുങ്ങിയിരിക്കുകയാണ്.''
നമ്മുടെ കാലത്ത് കൂടുതല്
ശരിയായ സത്യമാണിത്.
പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും
കീഴടക്കിയിട്ടില്ല.ആ
വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട
വിധംസ്വാധീനിച്ചിട്ടില്ല.
അതിന്റെ പോരായ്മകള്
അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്.
ഉമര് (റ) അസാധാരണ
മാതൃകയാണ്.
പരലോകബോധം ഹൃദയത്തിലുള്ച്ചേര്ന്നതിന്റെ
സാക്ഷ്യമായിരുന്നുആ ജീവിതം.
``നിന്റെ നാഥന്റെ ശിക്ഷ
സംഭവിക്കുക തന്നെ ചെയ്യും. അതു
തടയാന് ആര്ക്കും സാധ്യമല്ല''
എന്ന ഖുര്ആന്
വചനം ആദ്യമായി കേട്ട ഉമര്,
തലചുറ്റി വീണു. മൂന്ന്
ആഴ്ചയോളം പനിച്ചുകിടുന്നു.
അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ
ചുണ്ടില്ഈ ഖുര്ആന്
വചനമായിരുന്നു.
പ്രാര്ഥനാസമയത്ത്
കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു
.ആ മുഖത്ത് കണ്ണീരൊഴുകിയ
പാടുകളുണ്ടായിരുന്നുവത്രെ.
പരലോകം എത്രയാണോ മനസ്സില്
വേരുപിടിക്കേണ്ടത്,
അത്രയുംവേരുപിടിച്ചത്
ഇഹലോകമായിരിക്കുന്നു.
സുഖങ്ങള്മതിവരാത്ത
മനസ്സും ആര്ത്തിയൊടുങ്ങാത്ത
ജീവിതവും പൂതി തീരാത്ത
പണമോഹവും ആത്മാര്ഥത
നഷ്ടപ്പെട്ട്
കര്മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന
മതപ്രവര്ത്തനങ്ങളും സംഭവിക്കുന്നത്
അതുകൊണ്ടാണ്.
അല്ലാഹുവിനെക്കുറിച്ചോര്ക്കുമ്പോള്
ഭയംകവിയുന്ന
ഹൃദയവും പരലോകത്തെപ്പറ്റി ഓര്ക്കുമ്പോള്
വിതുമ്പുന്ന
മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.
Tuesday, June 14, 2011
മലയാളിയുടെ കലാ ആസ്വാദനത്തെ സില്
സിലക്ക് മുന്പും സില് സിലക്ക്
ശേഷവും എന്നു വേര്തിരിക്കാം. ആ
കലാ സൃഷ്ടിയുടെ എല്ല്ലാം എല്ലാമായ
ഹരിഷങ്കറിനെ ജനം കല്ലെറിഞ്ഞെങ്കിലും ആ
കലാ സൃഷ്ടി മലയാളി ഒരു
ആഘോഷമാക്കി മാറ്റുകയായിരുന്നു..
അത് ആസ്വദിക്കാത്ത മലയാളികള്
ചുരുക്കം. അനുകരണ വേദികളില്
സില് സില അരങ്ങു തകര്ത്തു.
ലയാളത്തിലെ എല്ലാ സൂപ്പര്
നായകന്മാരും സില്
സിലക്കൊപ്പം ചുവടു വച്ചു.
മലയാളിയുടെ കലാ ആസ്വാദനത്തിന്റെ ഒരു
പ്രത്യേക മേഘലയെ ആണ് സില്
സില എന്ന ആല്ബം സ്പര്ശിച്ചത്.
എന്നാല് ഹരിശങ്കര് എന്ന
വ്യക്തിയെ പരിചയപെട്ടവര്
പലരും അദ്ദേഹം അല്പ്പം സഹതാപം
അര്ഹിക്കുന്നു എന്നു പറഞ്ഞു കേട്ടു.
ഇത്രയും പറഞ്ഞത് എന്തിനാണ്
എന്നുവെച്ചാല് സില് സിലക്ക്
ശേഷം ഇനി എന്ത് എന്നു
ചോദിച്ചവര്ക്ക് ഒരു സന്തോഷ
വാര്ത്ത.
കോഴിക്കോട് നിന്നും മലയാളിക്ക്
ഇതാ പുതിയ ഒരു അവതാര പുരുഷന്...
സന്തോഷ് പണ്ഡിറ്റ് (പണ്ഡിറ്റ്
ജവഹര്ലാല് നെഹറുവിന്റെ ..?)
അദ്ദേഹം കൈ വെക്കാത്ത
മേഖലകളില്ല.
അദ്ധേഹത്തെകുറിച്ച്
അദ്ദേഹം തന്നെ പറയുന്നത് Actor,
Director, Composer, Lyricist,
Producer, Costumer, Record
Producer, Editor, Re-Recording
Mixer, Production Controller,
Special Effects. എന്നൊക്കെ ആണ്
(ബാല ചന്ദ്രമേനോന് ലജ്ജിച്ചു തല
താഴ്തട്ടെ) കേവലം 4 മിനിറ്റ് നീണ്ടു
നിന്ന സില് സില എന്ന
ആല്ബം സോഗ് ആണ്
ഇത്രയും വിപ്ലവം സ്രിഷ്ടിച്ചതെങ്ങില്
മൂനേകാല് മണിക്കൂര്
(വെട്ടിച്ചുരുക്കി രണ്ടേമുക്കാല്
മണികൂര് ആക്കും എന്ന്
ആശ്വസിപിക്കുന്നു) നീണ്ട ഒരു
മുഴുനീള സിനിമ തന്നെയാണ് ടിയാന്
നിര്മിക്കുനതത്രേ.
എട്ടു ഗാനങ്ങളുള്ള പ്രസ്തുത
സിനിമയിലെ രണ്ടു ഗാനങ്ങള്
യൂടുബില് വന്നിരിക്കുന്നു.
കൃഷണനും രാധയും എന്നാണ്
സിനിമയുടെ പേര്. രാത്രി ശുഭരാത്രി,
അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്
രാത്രി ശുഭരാത്രി എന്ന ഗാനമാണ്
സൂപ്പര് ഹിറ്റായിരിക്കുന്നത്.
ടിയാന് തന്നെ ആണ്
പാടിയതും അഭിനയിച്ചതും. അത്
കൂടാതെ 2 പാട്ട് കൂടി ടിയാന് അതില്
പടിയിട്ടുണ്ടാത്രേ. M.G.
ശ്രീകുമാറും ചിത്രയും വിധു
പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്
അവകാശപെടുന്നു. (കാത്തിരുന്നു
കാണാം) സിനിമ ഒരു Psychological
approach ആണെന്ന് ടിയാന്
പറയുന്നു. 105 പുതുമുഖങ്ങളെ ആണ്
ടിയാന് അവതരിപിക്കുന്നത്.
കഴിവുള്ള ഒരു
പുതുമുഖത്തെയും വെറുതെ വിടില്ല
എന്ന വാശിയിലുമാണ് ഇദ്ധേഹം.
ടിയാന്റെ മറ്റു യോഗ്യതകള്
ഇവയൊക്കെ ആണ്: Graduation
in English, Diploma in German,
(ജര്മന് അറിയുന്ന മലയാളികള്
കുറവായതുകൊണ്ട്
തര്കിക്കാനില്ല) Master Degree in
Hindi, (പണ്ഡിറ്റ് തന്നെ) Diploma
in Hindi-English Translation,
(ഭാവിയില്
ഹിന്ദി നായികമാരെ വെച്ചു
പടം ചെയ്യുമ്പോള് ഉപകരാപെടും)
Stenography, Typewriting
(higher) in English and Hindi, DTP,
LLB, (എന്റമ്മോ) Post Graduate
Diploma in Multimedia (Film
editing, graphics), Graduation in
Civil Engineering
(എഞ്ചിനീയര്മാര്ക്ക്
അങ്ങനെ തന്നെ വേണം) Diploma in
Astrology,
(ടിയാന്റെ ഭാവി എന്തായിരിക്കുമോ
എന്തോ) Post Graduate in
Psychology എന്നിവയാണ് (സിനിമ
Psychological approach ആണെന്ന്
പറഞ്ഞല്ലോ).
അദ്ദേഹം ഇപ്പോള് Master
degree in Psychology
ചെയ്തുകൊണ്ടിരിക്കുന്നു. (ഏതു
യുനിവേര്സിറ്റിയില് ആണവോ?)
(എഴുത്തും വായനയും അറിയാം അന്ന്
മറ്റൊരിക്കാന് ടിയാന്
സമ്മതിക്കുനുണ്ട്)
രാത്രി ശുഭരാത്രി എന്ന ഗാന
രംഗത്ത് ഒരു
കൌമാരകാരിയുമൊത്ത് ടിയാന്
ആടിപാടുന്നു.
സഭ്യതയുടെ അതിര്വരമ്പുകള്
കടക്കുന്ന ചില കൈകടത്തലുകള്
ഗാന രംഗത്ത് ഉണ്ടെന്നു വിമര്ശകര്
പറയന്നു.
(വിമര്ശകര്ക്കൊക്കെ എന്തും ആകാമല്ലോ
) വിമര്ശകര് രണ്ടു തരമുണ്ടെന്നും,
തന്നെപോലെ കഴിവുള്ള ഭഹുമുഖ
പ്രതിഭകള് വളര്ന്നുവരുന്നത്
സഹിക്കാത്തവര് ആണ് അതിനു
പിന്നിലെന്നും, ഉറുമിയില്
കാണികുന്നത് സഭ്യതക്ക്
നിരക്കുന്നതാണോ?,
നടി ഐശ്വര്യ റായ് (പല നടിമാരും)
കാണികുന്നത് എന്താണ് ?
അദ്ദേഹം വിമര്ശകരോട്
ചോദിക്കുന്നു.
രാത്രി ശുഭരാത്രി എന്ന ഗാന
രംഗത്ത്
എന്തെങ്കിലും കുഴപ്പമുണ്ടെകില്
അത്
മനപ്പുര്വ്വം അല്ലെന്നും താന്
അല്പ്പം നീളം കൂടിയ "കുട്ടിയും"
നായിക അല്പ്പം നീളം കുറഞ്ഞ
കുട്ടിയും ആയതിനാല്
തൊട്ടും പിടിച്ചും അഭിനയിക്കുന്ന
സമയത്ത് അറിയാതെ പിടിച്ചതാണ്
(പിടിച്ചതിനു ശേഷമാണു
കാര്യങ്ങള് പിടികിട്ടിയത്)
എന്നും അദ്ദേഹം വിശദീകരിക്കുന്നു.
നിങ്ങള് കണ്ടതൊന്നുമല്ല പൂരം,
ഇനി വരാനിരിക്കുന്ന ഗാനങ്ങള്
ആണ് കിടിലം എന്നും അത്
കേരളകരയെ ഞെട്ടിക്കും എന്നും ടിയാന്
ഉറപ്പു തരുന്നു.
(മൊയലാളീ ............ചങ്ക ചക
ചാകാ...) മാത്രമല്ല ഈ പാട്ടുകള്
തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും
ഒക്കെ നമ്മുക്ക്
ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് .
നിങ്ങള് ഇപ്പോള്
കണ്ടുകൊണ്ടിരിക്കുന്നത്
തിയേറ്റര് വേര്ഷന്
അല്ലെന്നും അതില്
ഇനിയും ഒരുദിവസത്തെ വര്ക്ക് (..?)
വരാനുണ്ട്
എന്നും അദ്ദേഹം ഓര്മിപ്പിക്കുന്നു.
സിനിമയെ കുറിച്ച്
പറയുമ്പോഴും ടിയാന്
ആയിരം നാവാണ്,
ഭാമയെയോ ഭാവനയെയോ ആയിരുന്നു
നായികമാരായി കണ്ടിരുന്നത്.
പക്ഷെ അവര്ക്ക് ഡേറ്റ്
ഇല്ലാത്തതിനാല് പറ്റിയില്ല
('ഭാ'ഗ്യവതികള്) അവര്
ടിയാന്റെ കഥ വായിച്ചു കരഞ്ഞു
പോലും (ഹി ഹി, നോ കമ്മന്റ്സ്).
അടുത്ത
പടത്തിന്റെ പ്രഖ്യാപനവും നടത്തി പേരും ഇട്ടു
, " കാളിദാസന് കഥ എഴുതുകയാണ് "
രണ്ടു പാട്ടുകളിലായി രണ്ടു
കൌമാരക്കാരികളെയും നായികയായി
മറ്റൊരു
കൌമാരകാരിയെയും നമ്മള് കണ്ടു
കഴിഞ്ഞു. എട്ടു
പാട്ടുകളുള്ളതുകൊണ്ട്
ഇനിയും പ്രതീക്ഷിക്കാം.
നായകനും സംവിതായകാനും മറ്റു
സര്വത്ര കാര്യങ്ങളും ടിയാന്
ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്
സൂപ്പര് ഹിറ്റുകളായ നിലക്ക് ഈ
കൌമാര
കാരികളുടെ ഭാവി ഏതാണ്ട്
ഉറപ്പായി.
(ഇവരുടെ ഒക്കെ തന്തമാരെ പറഞ്ഞാല്
മതി) അഭിനേതാക്കളില് ചിലര് ഈ
പബ്ലിസിറ്റിയെ പറ്റി ഓര്മിപ്പിക്കുകയും
നമുക്കിത് വേണോ എന്നു
ചോദിക്കുകയും ചെയ്തപ്പോള്,
(കൂട്ടതില് മൂള ഉള്ളവരും ഉണ്ട് )
"നാം നമ്മുടെ കര്മ്മം ചെയ്യുക"
എന്നാണ് അവര്ക്ക്
മറുപടി കൊടുത്തതെന്നും ടിയാന്
പറയന്നു.
സില് സില
ഹരിശങ്കരിനെ വിളിച്ചു,
അദ്ദേഹത്തിന്റെ സഹതാപം അര്ഹിക്കുന്ന
അവസ്ഥയില് നിരാശരായവര്ക്ക്
സന്തോഷിനെ വിളിക്കാം,
നിങ്ങള്ക്ക്
നിരാശപ്പെടേണ്ടി വരില്ല. ഈ
കൊഴികോട്ടുകാരന്റെ കൊയിലാണ്ടി വരെ
പാര കയറ്റിയിട്ടും മഹാന്
അറിയുന്നില്ല. നിഷ്കളങ്കന് ആയതു
കൊണ്ടോ 'സൈകൊളജിക്കള്'
ആയതു കൊണ്ടോ എന്നു
ആരാധകര്ക്ക് (..?) സംശയം. ഒരു
ആരാധകന് അത്
ചോദിക്കുകയും ചെയ്തു. സാര്
പഠിച്ചതും വളര്ന്നതും ഒക്കെ കേരളത്തില്
ആയിരുന്നോ അതോ പുറത്തായിരുന്നോ?
(എടൊ താന് ഈ കേരളത്തില്
തന്നെയാണോ ജീവിക്കുന്നത്
എന്ന്). ശുഭം...
സിലക്ക് മുന്പും സില് സിലക്ക്
ശേഷവും എന്നു വേര്തിരിക്കാം. ആ
കലാ സൃഷ്ടിയുടെ എല്ല്ലാം എല്ലാമായ
ഹരിഷങ്കറിനെ ജനം കല്ലെറിഞ്ഞെങ്കിലും ആ
കലാ സൃഷ്ടി മലയാളി ഒരു
ആഘോഷമാക്കി മാറ്റുകയായിരുന്നു..
അത് ആസ്വദിക്കാത്ത മലയാളികള്
ചുരുക്കം. അനുകരണ വേദികളില്
സില് സില അരങ്ങു തകര്ത്തു.
ലയാളത്തിലെ എല്ലാ സൂപ്പര്
നായകന്മാരും സില്
സിലക്കൊപ്പം ചുവടു വച്ചു.
മലയാളിയുടെ കലാ ആസ്വാദനത്തിന്റെ ഒരു
പ്രത്യേക മേഘലയെ ആണ് സില്
സില എന്ന ആല്ബം സ്പര്ശിച്ചത്.
എന്നാല് ഹരിശങ്കര് എന്ന
വ്യക്തിയെ പരിചയപെട്ടവര്
പലരും അദ്ദേഹം അല്പ്പം സഹതാപം
അര്ഹിക്കുന്നു എന്നു പറഞ്ഞു കേട്ടു.
ഇത്രയും പറഞ്ഞത് എന്തിനാണ്
എന്നുവെച്ചാല് സില് സിലക്ക്
ശേഷം ഇനി എന്ത് എന്നു
ചോദിച്ചവര്ക്ക് ഒരു സന്തോഷ
വാര്ത്ത.
കോഴിക്കോട് നിന്നും മലയാളിക്ക്
ഇതാ പുതിയ ഒരു അവതാര പുരുഷന്...
സന്തോഷ് പണ്ഡിറ്റ് (പണ്ഡിറ്റ്
ജവഹര്ലാല് നെഹറുവിന്റെ ..?)
അദ്ദേഹം കൈ വെക്കാത്ത
മേഖലകളില്ല.
അദ്ധേഹത്തെകുറിച്ച്
അദ്ദേഹം തന്നെ പറയുന്നത് Actor,
Director, Composer, Lyricist,
Producer, Costumer, Record
Producer, Editor, Re-Recording
Mixer, Production Controller,
Special Effects. എന്നൊക്കെ ആണ്
(ബാല ചന്ദ്രമേനോന് ലജ്ജിച്ചു തല
താഴ്തട്ടെ) കേവലം 4 മിനിറ്റ് നീണ്ടു
നിന്ന സില് സില എന്ന
ആല്ബം സോഗ് ആണ്
ഇത്രയും വിപ്ലവം സ്രിഷ്ടിച്ചതെങ്ങില്
മൂനേകാല് മണിക്കൂര്
(വെട്ടിച്ചുരുക്കി രണ്ടേമുക്കാല്
മണികൂര് ആക്കും എന്ന്
ആശ്വസിപിക്കുന്നു) നീണ്ട ഒരു
മുഴുനീള സിനിമ തന്നെയാണ് ടിയാന്
നിര്മിക്കുനതത്രേ.
എട്ടു ഗാനങ്ങളുള്ള പ്രസ്തുത
സിനിമയിലെ രണ്ടു ഗാനങ്ങള്
യൂടുബില് വന്നിരിക്കുന്നു.
കൃഷണനും രാധയും എന്നാണ്
സിനിമയുടെ പേര്. രാത്രി ശുഭരാത്രി,
അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്
രാത്രി ശുഭരാത്രി എന്ന ഗാനമാണ്
സൂപ്പര് ഹിറ്റായിരിക്കുന്നത്.
ടിയാന് തന്നെ ആണ്
പാടിയതും അഭിനയിച്ചതും. അത്
കൂടാതെ 2 പാട്ട് കൂടി ടിയാന് അതില്
പടിയിട്ടുണ്ടാത്രേ. M.G.
ശ്രീകുമാറും ചിത്രയും വിധു
പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്
അവകാശപെടുന്നു. (കാത്തിരുന്നു
കാണാം) സിനിമ ഒരു Psychological
approach ആണെന്ന് ടിയാന്
പറയുന്നു. 105 പുതുമുഖങ്ങളെ ആണ്
ടിയാന് അവതരിപിക്കുന്നത്.
കഴിവുള്ള ഒരു
പുതുമുഖത്തെയും വെറുതെ വിടില്ല
എന്ന വാശിയിലുമാണ് ഇദ്ധേഹം.
ടിയാന്റെ മറ്റു യോഗ്യതകള്
ഇവയൊക്കെ ആണ്: Graduation
in English, Diploma in German,
(ജര്മന് അറിയുന്ന മലയാളികള്
കുറവായതുകൊണ്ട്
തര്കിക്കാനില്ല) Master Degree in
Hindi, (പണ്ഡിറ്റ് തന്നെ) Diploma
in Hindi-English Translation,
(ഭാവിയില്
ഹിന്ദി നായികമാരെ വെച്ചു
പടം ചെയ്യുമ്പോള് ഉപകരാപെടും)
Stenography, Typewriting
(higher) in English and Hindi, DTP,
LLB, (എന്റമ്മോ) Post Graduate
Diploma in Multimedia (Film
editing, graphics), Graduation in
Civil Engineering
(എഞ്ചിനീയര്മാര്ക്ക്
അങ്ങനെ തന്നെ വേണം) Diploma in
Astrology,
(ടിയാന്റെ ഭാവി എന്തായിരിക്കുമോ
എന്തോ) Post Graduate in
Psychology എന്നിവയാണ് (സിനിമ
Psychological approach ആണെന്ന്
പറഞ്ഞല്ലോ).
അദ്ദേഹം ഇപ്പോള് Master
degree in Psychology
ചെയ്തുകൊണ്ടിരിക്കുന്നു. (ഏതു
യുനിവേര്സിറ്റിയില് ആണവോ?)
(എഴുത്തും വായനയും അറിയാം അന്ന്
മറ്റൊരിക്കാന് ടിയാന്
സമ്മതിക്കുനുണ്ട്)
രാത്രി ശുഭരാത്രി എന്ന ഗാന
രംഗത്ത് ഒരു
കൌമാരകാരിയുമൊത്ത് ടിയാന്
ആടിപാടുന്നു.
സഭ്യതയുടെ അതിര്വരമ്പുകള്
കടക്കുന്ന ചില കൈകടത്തലുകള്
ഗാന രംഗത്ത് ഉണ്ടെന്നു വിമര്ശകര്
പറയന്നു.
(വിമര്ശകര്ക്കൊക്കെ എന്തും ആകാമല്ലോ
) വിമര്ശകര് രണ്ടു തരമുണ്ടെന്നും,
തന്നെപോലെ കഴിവുള്ള ഭഹുമുഖ
പ്രതിഭകള് വളര്ന്നുവരുന്നത്
സഹിക്കാത്തവര് ആണ് അതിനു
പിന്നിലെന്നും, ഉറുമിയില്
കാണികുന്നത് സഭ്യതക്ക്
നിരക്കുന്നതാണോ?,
നടി ഐശ്വര്യ റായ് (പല നടിമാരും)
കാണികുന്നത് എന്താണ് ?
അദ്ദേഹം വിമര്ശകരോട്
ചോദിക്കുന്നു.
രാത്രി ശുഭരാത്രി എന്ന ഗാന
രംഗത്ത്
എന്തെങ്കിലും കുഴപ്പമുണ്ടെകില്
അത്
മനപ്പുര്വ്വം അല്ലെന്നും താന്
അല്പ്പം നീളം കൂടിയ "കുട്ടിയും"
നായിക അല്പ്പം നീളം കുറഞ്ഞ
കുട്ടിയും ആയതിനാല്
തൊട്ടും പിടിച്ചും അഭിനയിക്കുന്ന
സമയത്ത് അറിയാതെ പിടിച്ചതാണ്
(പിടിച്ചതിനു ശേഷമാണു
കാര്യങ്ങള് പിടികിട്ടിയത്)
എന്നും അദ്ദേഹം വിശദീകരിക്കുന്നു.
നിങ്ങള് കണ്ടതൊന്നുമല്ല പൂരം,
ഇനി വരാനിരിക്കുന്ന ഗാനങ്ങള്
ആണ് കിടിലം എന്നും അത്
കേരളകരയെ ഞെട്ടിക്കും എന്നും ടിയാന്
ഉറപ്പു തരുന്നു.
(മൊയലാളീ ............ചങ്ക ചക
ചാകാ...) മാത്രമല്ല ഈ പാട്ടുകള്
തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും
ഒക്കെ നമ്മുക്ക്
ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് .
നിങ്ങള് ഇപ്പോള്
കണ്ടുകൊണ്ടിരിക്കുന്നത്
തിയേറ്റര് വേര്ഷന്
അല്ലെന്നും അതില്
ഇനിയും ഒരുദിവസത്തെ വര്ക്ക് (..?)
വരാനുണ്ട്
എന്നും അദ്ദേഹം ഓര്മിപ്പിക്കുന്നു.
സിനിമയെ കുറിച്ച്
പറയുമ്പോഴും ടിയാന്
ആയിരം നാവാണ്,
ഭാമയെയോ ഭാവനയെയോ ആയിരുന്നു
നായികമാരായി കണ്ടിരുന്നത്.
പക്ഷെ അവര്ക്ക് ഡേറ്റ്
ഇല്ലാത്തതിനാല് പറ്റിയില്ല
('ഭാ'ഗ്യവതികള്) അവര്
ടിയാന്റെ കഥ വായിച്ചു കരഞ്ഞു
പോലും (ഹി ഹി, നോ കമ്മന്റ്സ്).
അടുത്ത
പടത്തിന്റെ പ്രഖ്യാപനവും നടത്തി പേരും ഇട്ടു
, " കാളിദാസന് കഥ എഴുതുകയാണ് "
രണ്ടു പാട്ടുകളിലായി രണ്ടു
കൌമാരക്കാരികളെയും നായികയായി
മറ്റൊരു
കൌമാരകാരിയെയും നമ്മള് കണ്ടു
കഴിഞ്ഞു. എട്ടു
പാട്ടുകളുള്ളതുകൊണ്ട്
ഇനിയും പ്രതീക്ഷിക്കാം.
നായകനും സംവിതായകാനും മറ്റു
സര്വത്ര കാര്യങ്ങളും ടിയാന്
ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്
സൂപ്പര് ഹിറ്റുകളായ നിലക്ക് ഈ
കൌമാര
കാരികളുടെ ഭാവി ഏതാണ്ട്
ഉറപ്പായി.
(ഇവരുടെ ഒക്കെ തന്തമാരെ പറഞ്ഞാല്
മതി) അഭിനേതാക്കളില് ചിലര് ഈ
പബ്ലിസിറ്റിയെ പറ്റി ഓര്മിപ്പിക്കുകയും
നമുക്കിത് വേണോ എന്നു
ചോദിക്കുകയും ചെയ്തപ്പോള്,
(കൂട്ടതില് മൂള ഉള്ളവരും ഉണ്ട് )
"നാം നമ്മുടെ കര്മ്മം ചെയ്യുക"
എന്നാണ് അവര്ക്ക്
മറുപടി കൊടുത്തതെന്നും ടിയാന്
പറയന്നു.
സില് സില
ഹരിശങ്കരിനെ വിളിച്ചു,
അദ്ദേഹത്തിന്റെ സഹതാപം അര്ഹിക്കുന്ന
അവസ്ഥയില് നിരാശരായവര്ക്ക്
സന്തോഷിനെ വിളിക്കാം,
നിങ്ങള്ക്ക്
നിരാശപ്പെടേണ്ടി വരില്ല. ഈ
കൊഴികോട്ടുകാരന്റെ കൊയിലാണ്ടി വരെ
പാര കയറ്റിയിട്ടും മഹാന്
അറിയുന്നില്ല. നിഷ്കളങ്കന് ആയതു
കൊണ്ടോ 'സൈകൊളജിക്കള്'
ആയതു കൊണ്ടോ എന്നു
ആരാധകര്ക്ക് (..?) സംശയം. ഒരു
ആരാധകന് അത്
ചോദിക്കുകയും ചെയ്തു. സാര്
പഠിച്ചതും വളര്ന്നതും ഒക്കെ കേരളത്തില്
ആയിരുന്നോ അതോ പുറത്തായിരുന്നോ?
(എടൊ താന് ഈ കേരളത്തില്
തന്നെയാണോ ജീവിക്കുന്നത്
എന്ന്). ശുഭം...
Subscribe to:
Comments (Atom)
